കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിഞ്ഞിരുന്ന അലനല്ലൂർ ഗ്രാമപഞ്ചായത്ത് സ്വദേശികളായ രണ്ട് പേരുടെ ഫലം നെഗറ്റീവായി. 27 ന് രോഗം സ്ഥിരീകരിച്ച രണ്ടാം വാർഡിലെ ഒരാളുടെയും, ഇരുപതാം വാർഡിലെ ഒരാളുടെയും ഫലം ഇന്ന് വന്ന റിസൾട്ടിൽ നെഗറ്റീവായത്.

ഇരുവരും ഇന്ന് ആശുപത്രി വിടും.

അലനല്ലൂരിനെ ഏറെ ഭീതിയിലാഴ്ത്തിയിരുന്ന ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ച കാട്ടുകുളം സ്വദേശിയുടെ അച്ചൻ്റെയും അമ്മയുടെയും ഫലം നെഗറ്റീവായി. അലനല്ലൂരിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നൽകുന്നതാണ് ഈ വാർത്ത.