എടത്തനാട്ടുകര: അമ്പലപ്പാറ കാപ്പു പറമ്പ് ഭാഗങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു. കാലങ്ങളായി വന്യ ജീവികൾ നാട് വിറപ്പിക്കുന്നുണ്ടെകിലും മാറി മാറി വരുന്ന ഗവൺമെന്റുകളോ വനം വകുപ്പോ തക്കതായ ഒരു നടപടി സ്വീകരിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.

ഈ ഭാഗങ്ങളിൽ വനംവകുപ്പിന്റെ കർശനമായ പരിശോധനയും നിയന്ത്രണങ്ങളുമുണ്ടെങ്കിലും വന്യ ജീവികൾ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാറുള്ളതിന് വനം വകുപ്പിന്റെ ഭാഗത്ത്‌ നിന്ന് ഇതുവരെ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല . 
      
ആനയും, പന്നിയും, കടുവയുമെല്ലാം നാട്ടുകാരെ വിറപ്പിക്കുന്ന ഇവിടത്തെ ഇന്നലത്തെ അതിഥി പുലിയാണ്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തിരുവിഴാംകുന്ന് ഭാഗത്ത്‌ നിന്ന് കാപ്പുപറമ്പിലേക്ക് വരുന്ന ജബീർ ഒതുക്കുംപുറത്താണ് ഇരട്ടവാരി ഭാഗത്ത് അറക്കൽ ബാബുവിന്റെ വീടിനു മുൻപിൽ വച്ച് പുലിയെ കണ്ടത്. വാഹനത്തിന്റെ വെളിച്ചം കണ്ടതും പുലി തൊട്ടടുത്ത തെങ്ങിൻ തോപ്പിൽ  ഓടിമറയുകയായിരുന്നുവെന്നും ജബീർ പറഞ്ഞു.